ന്യൂ​യോ​ർ​ക്ക്: അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐ​സി​സി) ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​ർ ക​രീം ഖാ​നെ​തി​രാ​യ ലൈം​ഗി​കപീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നു തീ​രു​മാ​നം.

കോ​ട​തി​യു​ടെ ഗ​വേ​ണിം​ഗ് ക​ൺ​സി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത്. അ​ന്വേ​ഷ​ണ​കാ​ല​യ​ള​വി​ൽ ഖാ​ൻ പ​ദ​വി​യി​ൽ​നി​ന്നു മാ​റിനി​ൽ​ക്കാ​നും നി​ർ​ദേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ഗാ​സ യു​ദ്ധ​ക്കു​റ്റ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത് ക​രീം ഖാ​ൻ ആ​യി​രു​ന്നു. ഹ​മാ​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും അ​റ​സ്റ്റ് വാ​റ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഐ​സി​സി ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്.

മേ​യി​ലാ​യി​രു​ന്നു ഖാ​ൻ അ​റ​സ്റ്റ് വാ​റ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലൈം​ഗി​കാ​രോ​പ​ണം പു​റ​ത്തു​വ​ന്ന​ത്. ഐ​സി​സി ജീ​വ​ന​ക്കാ​രി​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തെ​ന്നു സൂ​ച​ന​യു​ണ്ട്.


ഐ​സി​സി​യു​ടെ ആ​ഭ്യ​ന്തര അ​ന്വേ​ഷ​ണസ​മി​തി ആ​രോ​പ​ണം പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി​യി​ൽ വി​ശ്വാ​സം പോ​രാ​തി​രു​ന്ന യു​വ​തി ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്കാ​ൻ വി​സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ​മാ​സം ഐ​സി​സി​യു​ടെ ഗ​വേ​ണിം​ഗ് സ​മി​തി ആ​രോ​പ​ണം പ​രി​ഗ​ണി​ച്ചു.

ഖാ​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം വ്യാ​ഴാ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​ത്. ഐ​സി​സി​ക്കു പു​റ​ത്തു​ള്ള ഏ​ജ​ൻ​സി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നു സൂ​ച​ന​യു​ണ്ട്.

ഖാ​ൻ അ​ട​ക്ക​മു​ള്ള ഐ​സി​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​സ്ര​യേ​ർ ദീ​ർ​ഘ​കാ​ല​മാ​യി ചോ​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സൂ​ച​ന​യു​ണ്ട്.