ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 25 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 50 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വെറ്റ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ക്വെറ്റ​​​യി​​​ൽ​​​നി​​​ന്ന് പെ​​​ഷ​​​വാ​​​റി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ടു​​​ന്ന ജ​​​ഫാ​​​ർ എ​​​ക്സ്പ്ര​​​സ് ട്രെയി​​​നി​​​ൽ ക​​​യ​​​റാ​​​ൻ യാ​​​ത്ര​​​ക്കാ​​​ർ തി​​​ര​​​ക്കു​​​ കൂ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു വാ​​​ദി​​​ക്കു​​​ന്ന ബ​​​ലൂ​​​ച് ലി​​​ബ​​​റേ​​​ഷ​​​ൻ ആ​​​ർ​​​മി (ബി​​​എ​​​ൽ​​​എ) എ​​​ന്ന തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു. പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക്വെറ്റ​​​യി​​​ലെ​​​ത്തി​​​യ പാ​​​ക് സൈ​​​നി​​​ക​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​തി​​​ൽ 14 പേ​​​ർ സൈ​​​നി​​​ക​​​രാ​​​ണ്.


ല​​​ഗേ​​​ജു​​​മാ​​​യി​​​ട്ടാ​​​ണ് ചാ​​​വേ​​​ർ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. 6-8 കി​​​ലോ​​​ഗ്രാം വ​​​സ്തു​​​ക്ക​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്നു. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ലി​​​യ നാ​​​ശ​​​മു​​​ണ്ടാ​​​യി.

ബി​​​എ​​​ൽ​​​എ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ലെ പ​​​ട്ടാ​​​ള, പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​തി​​​വാ​​​യി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​റു​​​ണ്ട്.