ചരക്കുകപ്പലുകൾക്കു നേർക്ക് ആക്രമണം
Monday, April 8, 2024 2:48 AM IST
ലണ്ടൻ: യെമൻ തീരത്ത് മൂന്ന് ചരക്കുകപ്പലുകൾക്കു നേർക്ക് ആക്രമണം ഉണ്ടായതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രണ്ടു കപ്പലുകൾക്ക് കുഴപ്പമില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്ന യെമനിലെ ഹൂതി വിമതരാണ് ആക്രമണങ്ങൾക്കു പിന്നിലെന്നു കരുതുന്നു.
ഹൊദെയ്ദ, ഏദൻ, മുക്കല്ല തുറമുഖങ്ങൾക്കടുത്തുവച്ചായിരുന്നു ആക്രമണങ്ങൾ. മുക്കല്ലയിലെ സംഭവത്തിൽ കപ്പലിനു കേടുപാടുണ്ടായോ എന്നതിൽ വ്യക്തതയില്ല.