കർദിനാൾ ഫിലിപ് നേരി ഫെറാവൊ ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ്
Friday, February 23, 2024 4:42 AM IST
ബാങ്കോക്ക്: ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റായി ഗോവ ആർച്ചബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവൊ തെരഞ്ഞെടുക്കപ്പെട്ടു.
ഫിലിപ്പീൻസിലെ കലൂക്കാൻ ബിഷപ് പാബ്ലോ വിർജീലിയോ സയങ്കോ ഡേവിഡിനെ വൈസ് പ്രസിന്റായി തെരഞ്ഞെടുത്തു.
ടോക്കിയോ ആർച്ച്ബിഷപ് ടാർസിഷ്യോ ഇസാവോ കികുചി സെക്രട്ടറി ജനറലായി തുടരും. അടുത്ത ജനുവരിയിൽ നിലവിലെ പ്രസിഡന്റ് യങ്കൂൺ ആർച്ച്ബിഷപ് കർദിനാൾ ചാൾസ് മോംഗ് ബൊയുടെ കാലാവധി കഴിയുമ്പോഴായിരിക്കും കർദിനാൾ ഫിലിപ് നേരി ഫെറാവൊ ചുമതലയേൽക്കുക.