ആക്രമണത്തെ കുറിച്ച് റുഷ്ദിയുടെ പുസ്തകം
Sunday, June 4, 2023 12:18 AM IST
ലണ്ടൻ: ഒരു കണ്ണിന്റെ കാഴ്ചയെടുത്ത കത്തിയാക്രമണത്തെക്കുറിച്ച് പുസ്തകം എഴുതുന്നതായി ഇന്ത്യൻ-ബ്രിട്ടീഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി. ബ്രിട്ടനിലെ ഹേ സാഹിത്യോത്സവത്തിനിടെ വീഡിയോ ലിങ്കിലൂടെ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിൽ പ്രസംഗിക്കുകയായിരുന്ന റുഷ്ദിയെ ഹാദി മതാർ എന്നയാൾ വേദിയിൽ കയറി കത്തിക്കു കുത്തുകയും മർദിക്കുകയുമായിരുന്നു. വലതു കണ്ണിന്റെ കാഴ്ച പോയതിനു പുറമേ ഒരു കൈയുടെ ചലനശേഷിയും നഷ്ടപ്പെട്ടു.