കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു
Tuesday, May 30, 2023 12:24 AM IST
ഒട്ടാവ: ഇന്ത്യൻ വംശജനായ ഗുണ്ടാസംഘാംഗം അമർപ്രീത് സമ്ര(28) കാനഡയിൽ വിവാഹാഘോഷത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടു. വാൻകൂവർ നഗരത്തിലാണു സംഭവം.
കനേഡിയൻ പോലീസിന്റെ ഏറ്റവും അക്രമോത്സുകരായ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ചുക്കി എന്നറിയപ്പെടുന്ന അമർപ്രീത്. ഇയാളും മൂത്ത സഹോദരനും കുറ്റവാളിപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ രവീന്ദറും വിവാഹാഘോഷത്തിനെത്തിയിരുന്നു. അക്രമിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്നാണു പോലീസിന്റെ നിഗമനം.
നൃത്തം നടന്ന ഹാളിലായിരുന്നു വെടിവയ്പുണ്ടായത്. ഹാളിലെത്തിയ അക്രമികൾ നൃത്തം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വെടിവയ്ക്കുകയായിരുന്നു. ഈസമയം അറുപതോളം അതിഥികൾ ഹാളിലുണ്ടായിരുന്നു.