റഷ്യൻ അതിർത്തിയിൽ ആക്രമണങ്ങൾ
Sunday, May 28, 2023 2:59 AM IST
മോസ്കോ: റഷ്യൻ അതിർത്തിപ്രദേശത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കെട്ടിടത്തിൽ സ്ഫോടനമുണ്ടായി. ബലാറൂസ് അതിർത്തിയോടു ചേർന്ന സ്കോവ് മേഖലയിലായിരുന്നു സംഭവം.
യുക്രെയ്നാണു സംഭവത്തിനു പിന്നില്ലെന്നു കരുതുന്നു. റഷ്യയിലെ കുർസ്ക് മേഖലയിലെ ഗ്രാമത്തിലുണ്ടായ ഷെല്ലാക്രമണത്തിൽ നിർമാണത്തൊഴിലാളി കൊല്ലപ്പെട്ടു.