സൂയസിൽ വീണ്ടും കപ്പൽ കുടുങ്ങി
Friday, May 26, 2023 12:59 AM IST
കയ്റോ: സൂയസ് കനാലിൽ വീണ്ടും കണ്ടെയ്നർ കപ്പൽ കുടുങ്ങി. ഹോങ്കോംഗിൽ രജിസ്റ്റർ ചെയ്ത ഷിൻ തായ് തോംഗ് എന്ന കപ്പലാണ് കരയിൽ ഉറച്ചുപോയത്. ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിലൂടെ പ്രശ്നം പരിഹരിച്ചു.
ഈജിപ്തിലൂടെ മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ ആഗോള ചരക്കുനീക്കത്തിലെ പ്രധാന പാതയാണ്. രണ്ടു വർഷം മുന്പ് എവർഗിവൺ എന്ന കൂറ്റൻ കണ്ടെയ്നർ കപ്പൽ കനാലിനു കുറുകേ കുടുങ്ങിയിരുന്നു. ഒരാഴ്ചകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്.