ആർആർആറിലെ "ഗവർണർ' റേ സ്റ്റീവൻസൺ അന്തരിച്ചു
Wednesday, May 24, 2023 1:06 AM IST
ഡബ്ലിൻ: എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർആർഎർ എന്ന ബ്ലോക്ബസ്റ്റർ സിനിമയിൽ ബ്രിട്ടീഷ് ഗവർണർ സ്കോട്ട് ബക്സ്റ്റണിനെ അവതരിപ്പിച്ച ഐറിഷ് നടൻ റേ സ്റ്റീവൻസൺ(59) അന്തരിച്ചു. മേയ് 21നായിരുന്നു സ്റ്റീവൻസൺ അന്തരിച്ചത്.
മരണകാരണം കുടുംബം പുറത്തുവിട്ടില്ല. റേ സ്റ്റീവൻസണിന്റെ മരണത്തിൽ എസ്.എസ്. രാജമൗലി അനുശോചിച്ചു. നോർത്തേൺ അയർലൻലിലെ ലിസ്ബണിൽ 1964ലാണു സ്റ്റീവൻസൺ ജനിച്ചത്.
തൊണ്ണൂറുകളുടെ തുടക്കം മുതൽ അഭിനയിച്ചു തുടങ്ങിയ സ്റ്റീവൻസൺ ആദ്യം ടിവി ഷോകളിലായിരുന്നു സാന്നിധ്യമറിയിച്ചത്. ദ തിയറി ഓഫ് ഫ്ലൈറ്റ്(1998) ആണു ആദ്യ ശ്രദ്ധേയ ചിത്രം. കിംഗ് ആർതർ, പണിഷർ: വാർ സോൺ, ദ ബുക്ക് ഓഫ് ഇലി, ദി ഒതെർ ഗയ്സ് എന്നിവയാണു മറ്റു പ്രധാന സിനിമകൾ.