യാക്കൂബ് പട്ടേൽ പ്രെസ്റ്റൺ മേയർ
Tuesday, May 23, 2023 11:44 PM IST
ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിലെ പ്രെസ്റ്റൺ നഗരത്തിന്റെ മേയറായി ഇന്ത്യൻ വംശജനായ യാക്കൂബ് പട്ടേൽ സ്ഥാനമേറ്റു. കഴിഞ്ഞവർഷം മേയ് മുതൽ ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കുകയായിരുന്നു. ഗുജറാത്തിലെ ബാറൂച്ചിൽ ജനിച്ച പട്ടേൽ 1976ലാണു ബ്രിട്ടനിലേക്കു കുടിയേറിയത്.
ലേബർ പാർട്ടിയിൽ ചേർന്ന അദ്ദേഹം 1995ൽ പ്രെസ്റ്റൺ നഗരത്തിൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിമായി.