സ്ലോവാക്യ യുക്രെയ്നു യുദ്ധവിമാനം നൽകും
Saturday, March 18, 2023 12:27 AM IST
ബ്രാറ്റിസ്ലാവ (സ്ലോവാക്യ): സോവ്യറ്റ് കാലഘട്ടത്തിലെ 13 മിഗ്-29 യുദ്ധവിമാനങ്ങൾ സ്ലോവാക്യ യുക്രെയ്നു നൽകും.
റഷ്യൻ അധിനിവേശം ചെറുക്കുന്ന യുക്രെയ്ന് ആയുധങ്ങൾ നൽകാമെന്നു സമ്മതിക്കുന്ന രണ്ടാമത്തെ നാറ്റോ സഖ്യരാജ്യമാണ് സ്ലോവാക്യ. സോവ്യറ്റ് കാലത്തെ നാലു യുദ്ധവിമാനങ്ങൾ യുക്രെയ്നു കൈമാറുമെന്നു പോളണ്ട് വ്യാഴാഴ്ച പറഞ്ഞിരുന്നു.