യുഎസ് കുടിയേറ്റനിരക്കിൽ വൻ വർധന
Thursday, December 8, 2022 11:42 PM IST
വാഷിംഗ്ടൺ: കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള പന്ത്രണ്ടുമാസത്തിനിടെ യുഎസിലേക്കു കുടിയേറിയത് ഏകദേശം പത്തുലക്ഷത്തോളം വിദേശികൾ.
പതിനഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്സിഐഎസ്) അറിയിച്ചു. പന്ത്രണ്ടുമാസത്തിനിടെ19.75 ലക്ഷം അപേക്ഷകളാണ് പരിഗണിച്ചത്. ഇതിൽ 9.67 അപേക്ഷകർക്കു പൗരത്വം നൽകി.
കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ ഇത് 10.23 ലക്ഷത്തിലെത്തുമെന്നും യുഎസ്സിഐഎസ് അറിയിച്ചു.രാജ്യങ്ങൾ തിരിച്ചുള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും മൊത്തം കുടിയേറിവരിൽ 1.13 ലക്ഷം പേർ ( 14 ശതമാനം) മെക്സിക്കയിൽ നിന്നുള്ളവരാണ്. ഈ കാലയളവിൽ കുടിയേറ്റ വിസ ലഭിച്ചത് 57,043 ഇന്ത്യക്കാർക്കാണ്. മൊത്തം കുടിയേറിയവരുടെ ഏഴുശതമാനം വരുമിത്.