ഹോട്ടൽ ആക്രമണം: സോമാലി സൈന്യം പോരാട്ടം തുടരുന്നു, നാലു മരണം
Tuesday, November 29, 2022 12:57 AM IST
മൊഗാദിഷു: മൊഗാദിഷുവിൽ ഹോട്ടൽ ആക്രമിച്ച അൽ ഷബാബ് ഭീകരരുമായുള്ള സോമാലി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു. ഭീകരാക്രമണത്തിൽ നാല് പേർ മരിച്ചു.
ഞായറാഴ്ചയാണ് വില്ല റോസ് എന്ന ഹോട്ടലിനുനേരേ ഭീകരമാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ ഷബാബ് സഖ്യം ഏറ്റെടുത്തു. സർക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ പതിവായി എത്തുന്ന റസ്റ്ററന്റാണ് വില്ല റോസ്. ഹോട്ടലിൽനിന്ന് നിരവധിപ്പേരെ രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.