എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്
Monday, September 19, 2022 12:50 AM IST
ലണ്ടൻ: ഏഴു പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇന്നലെ ബ്രിട്ടൻ ജനത വിടയേകും. സെപ്റ്റംബർ എട്ടിനാണു രാജ്ഞി(96) അന്തരിച്ചത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച വൈകുന്നേരം ബ്രിട്ടനിലെത്തി. ഇന്നലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാഷ്ട്രപതി രാജ്ഞിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. രാഷ്ട്രപതി ഇന്നു മടങ്ങും.
നൂറോളം പ്രമുഖർ സംസ്കാരച്ചടങ്ങിനെത്തുമെന്നാണു റിപ്പോർട്ട്. പതിനായിരങ്ങൾ മണിക്കൂറുകളോളം ക്യൂ നിന്നാണ് രാജ്ഞിക്ക് ആദരം അർപ്പിച്ചത്.
വെസ്റ്റ്മിൻസ്റ്റർ ഹാളിലാണു രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുക. തുടർന്ന് വിൻഡ്സറിലെ ചാപ്പലിൽ സംസ്കാരം നടക്കും. ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു രാജ്ഞി അന്ത്യവിശ്രമം കൊള്ളുക.