പാരീസ് ഭീകരാക്രണം: മുഖ്യ പ്രതിക്കു ജീവപര്യന്തം
Friday, July 1, 2022 12:34 AM IST
പാരീസ്: 2015ൽ ഫ്രാൻസിലെ പാരീസിൽ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി സാലാ അബ്ദേസ്ലാമിനു ജീവപര്യന്തം തടവ്.
ഇയാൾക്കു പരോൾ അനുവദിക്കരുതെന്നും പ്രത്യേക ഫ്രഞ്ച് കോടതി ഉത്തരവിട്ടു. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരിൽ ജീവനോടെയുള്ള ഏകയാളാണ് അബ്ദേസ്ലാം. കേസിൽ 20 പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി. തിയറ്ററിലും കഫേകളിലും നാഷണൽ സ്റ്റേഡിയത്തിലുമായി നടന്ന ആക്രമണത്തിനു പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ്. ഫ്രാൻസ് നേരിട്ട ഏറ്റവും നിഷ്ഠുര ആക്രമണമാണിത്.