അമേരിക്കയിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടയ്ക്കുന്നു
Sunday, June 26, 2022 12:00 AM IST
വാഷിംഗ്ടണ്‍: ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി.
50 വർഷം പഴക്കമുള്ള വിധി തിരുത്തിയ പശ്ചാത്തലത്തിൽ പകുതിയിലധികം സംസ്ഥാനങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധിയെ ഗുരുതരമായ പിഴവെന്നാണു പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്.