വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ച വിജയം: കേന്ദ്രമന്ത്രി ജയശങ്കർ
Wednesday, October 20, 2021 12:11 AM IST
ജറുസലേം/വാഷിംഗ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായി സാന്പത്തിക രാഷ്ട്രീയ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചും ഏഷ്യൻ രാജ്യങ്ങളിലെ വ്യാപാരം, അടിസ്ഥാനസൗകര്യ വികസനം, സമുദ്രസുരക്ഷ എന്നിവ സംബന്ധിച്ചും ചതുർരാഷ്ട്ര ഉച്ചകോടിയിൽ ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
ഇസ്രയേൽ സന്ദർശിക്കുന്ന ജയശങ്കർ, ഇസ്രേലി വിദേശകാര്യമന്ത്രി യെയ്ർ ലാപിഡുമൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിൻ സയീദ് അൽ നഹ്യാൻ എന്നിവരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി.
ഇസ്രയേൽ, യുഎസ്, യുഎഇ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച ഫലവത്തായിരുന്നെന്ന് ജയശങ്കർ ട്വീറ്റ് ചെയ്തു. സാന്പത്തിക വളർച്ച, ആഗോളപ്രശ്നങ്ങൾ എന്നിവയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഉച്ചകോടിയിൽ ധാരണയായെന്നും അദ്ദേഹം പറഞ്ഞു.