ലഖിംപുർ സംഭവം അപലപനീയം: നിർമല സീതാരാമൻ
Thursday, October 14, 2021 1:34 AM IST
വാഷിംഗ്ടൺ ഡിസി: നാലു കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവം തീർത്തും ശിക്ഷാർഹമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
അതേസമയം, ഇന്ത്യയുടെ പലഭാഗത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും തുല്യപ്രാധാന്യത്തോടെ അവ ഉയർത്തിക്കൊണ്ടു വരണമെന്നും ഉത്തർപ്രദേശിൽ ബിജെപി ഭരിക്കുന്നതുകൊണ്ടുമാത്രം വിവാദവിഷയമാക്കുന്നതു ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
യുഎസ് സന്ദർശിക്കുന്ന നിർമല, ഹാർവഡ് കെന്നഡി സ്കൂളിലെ സംവാദത്തിനിടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ അറസ്റ്റിലായ സംഭവത്തിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും മൗനം പാലിക്കുന്നതെന്നായിരുന്നു ചോദ്യം.