പ്രളയം: മൊബൈല്‍ മുന്നറിയിപ്പ് ഒരുക്കുമെന്ന് ജര്‍മനി
Monday, July 26, 2021 11:51 PM IST
ബെര്‍ലിന്‍: പ്രളയം ഉള്‍പ്പെടെ ഭാവിയിലുണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മൊബൈല്‍ ഫോണില്‍ മുന്നറിയിപ്പ് നല്‍കുമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി ഹോര്‍സ്റ്റ് സിഹോഫെര്. പടിഞ്ഞാറന്‍ ജര്‍മനിയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത പ്രളയത്തില്‍ പടിഞ്ഞാറന്‍ ജര്‍മനിയില്‍ 180 ലേറെപ്പേരാണ് മരിച്ചത്. 70 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്ന് നഗരങ്ങളും ഗ്രാമങ്ങളും വെള്ളക്കെട്ടിലായി. നിരവധി വീടുകളും പാലങ്ങളും റോഡുകളും പ്രളയത്തില്‍ തകര്‍ന്നു.