ഇന്ത്യ-പസിഫിക് മേഖലയിൽ സൈനികശേഷി വർധിപ്പിക്കണം: ജപ്പാൻ
Friday, June 18, 2021 12:56 AM IST
ടോക്കിയോ: ഇന്ത്യ-പസിഫിക് മേഖലയിൽ സൈനികശേഷി വർധിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ജപ്പാൻ ആവശ്യപ്പെട്ടു. ഈ മേഖലയിൽ ചൈന സൈനികശക്തി ഉയർത്തുന്നതിൽ ആശങ്കയുണ്ടെന്നും യൂറോപ്യൻ പാർലമെന്റ് സബ്കമ്മിറ്റിയുടെ ഓൺലൈൻ യോഗത്തിൽ ജപ്പാൻ പ്രതിരോധമന്ത്രി നൊബുവോ കിഷി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ 40 ശതമാനം വ്യാപാരം നടക്കുന്നത് ദക്ഷിണ ചൈന കടൽവഴിയാണ്.
ഇവിടെ ചൈന ആധിപത്യമുറപ്പിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും കിഷി പറഞ്ഞു. ഈ മേഖലയിലെ നയതന്ത്രസുരക്ഷ സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കരട് രേഖ തയാറാക്കിക്കഴിഞ്ഞു.