കൊറിയൻ കർദിനാൾ ചിയോംഗ് അന്തരിച്ചു
Thursday, April 29, 2021 12:19 AM IST
സീയൂൾ: ദക്ഷിണകൊറിയൻ കർദിനാൾ നിക്കൊളാസ് ചിയോംഗ് ജിൻ-സുക്(89) അന്തരിച്ചു. സീയൂൾ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്പായിരുന്നു. പ്രായാധിക്യംകൊണ്ടുള്ള വിവിധ അസുഖങ്ങൾ മൂലം ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പ്രൊലൈഫ് പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന അദ്ദേഹം, ഗർഭച്ഛിദ്രത്തെ ശക്തമായി എതിർത്തിരുന്നു. മരണശേഷം കണ്ണ് അടക്കമുള്ള അവയവങ്ങൾ ദാനംചെയ്യുമെന്ന് അറിയിച്ചിരുന്നു. 2006 മാർച്ചിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണു കർദിനാൾ പദവി നല്കിയത്.
നിക്കൊളാസിന്റെ മരണത്തോടെ കർദിനാൾ തിരുസംഘത്തിന്റെ അംഗസംഖ്യ 223 ആയി. ഇതിൽ 126 പേർക്കാണു വോട്ടവകാശമുള്ളത്.