ഇന്തോനേഷ്യയിൽ ഭൂചലനം; എട്ടു മരണം
Monday, April 12, 2021 11:22 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂകന്പക്കെടുതിയിൽ എട്ടു പേർ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. നിരവധി ജില്ലകളിലായി 1,189 വീടുകൾ തകർന്നു. പ്രദേശത്തെ സ്കൂളുകൾ, ആശുപത്രികൾ എന്നിവ തകർന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.