ബുർക്കിനാ ഫാസോയിൽ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Saturday, January 23, 2021 1:02 AM IST
ഒൗ​​​ഗാ​​​ഡൗ​​​ഗൂ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ​​​യി​​​ൽ കാ​​​ണാ​​​താ​​​യ ക​​​ത്തോ​​​ലി​​​ക്ക വൈ​​​ദി​​​ക​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. രൂ​​​പ​​​താ വൈ​​​ദി​​​ക​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ സൗ​​​ബാ​​​ക​​​ന്യാ​​​ഡോ​​​ഗു​​​വി​​​ൽ​​​നി​​​ന്നും ബാ​​​ൻ​​​ഫൊ​​​റ​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ യാ​​​ത്രാ​​​മ​​​ധ്യേ​​​യാ​​​ണ് ഫാ. ​​​റോ​​​ഡ്രി​​​ഗ് സ​​​നോ​​​നെ കാ​​​ണാ​​​താ​​​യ​​​ത്. ബാ​​​ൻ​​​ഫൊ​​​റ​​​യ്ക്ക് ഇ​​​രു​​​പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ വ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​ത്. വൈ​​​ദി​​​ക​​​ന്‍റെ വാ​​​ഹ​​​നം നേ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ബാ​​​ൻ​​​ഫൊ​​​റ ബി​​​ഷ​​​പ് ലൂ​​​ക്കാ​​​സ് ക​​​ൽ​​​ഫ​​​യാ​​​ണ് വൈ​​​ദി​​​ക​​​ന്‍റെ മ​​​ര​​​ണ വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.