കോവിഡ്: ആന്റിബോഡി മികച്ച രീതിയിൽ പ്രവർത്തിക്കുന്നെന്ന് പഠനം
Thursday, October 29, 2020 11:21 PM IST
ന്യൂയോർക്ക്: കോവിഡ് രോഗം സുഖപ്പെട്ടവരുടെ ശരീരത്തിലെ ആന്റിബോഡി കുറഞ്ഞത് അഞ്ചു മാസം വരെ നിലനിൽക്കുമെന്നു പഠനം. സാരമല്ലാത്തരീതിയിൽ കോവിഡ് രോഗം ബാധിച്ചവർക്കു ശരീരത്തിൽ ആന്റിബോഡിയുള്ളതിനാൽ വീണ്ടും രോഗം വരാനുള്ള സാധ്യത കുറവാണെന്നും സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.