എയ്ഡ്സ് സുഖപ്പെട്ട തിമോത്തി റേ ബ്രൗൺ അന്തരിച്ചു
Wednesday, September 30, 2020 11:39 PM IST
ലോസ്ആഞ്ചലസ്: ചികിത്സയിലൂടെ ആദ്യമായി എച്ച്ഐവി ഭേദപ്പെട്ട തിമോത്തി റേ ബ്രൗൺ (54) അന്തരിച്ചു. അർബുദം മൂർച്ഛിച്ചതാണു മരണകാരണം.
ബെർലിനിൽ താമസിക്കവേ 1995ലാണ് ഇദ്ദേഹത്തിന് എച്ച്ഐവിയും രക്താർബുദവും സ്ഥിരീകരിച്ചത്. ജർമൻ ഡോക്ടറായ ഗെരോ ഹ്യൂട്ടർ അതിസങ്കീർണമായ ചികിത്സാരീതിയിലുടെ 2007ൽ എച്ച്ഐവി ഭേദമാക്കി. ലോകമെന്പാടുമുള്ള എച്ച്ഐവി രോഗികൾക്കും രോഗത്തെക്കുറിച്ചു പഠിക്കുന്ന ഗവേഷകർക്കും ഏറെ പ്രതീക്ഷ നല്കിയ സംഭവമായിരുന്നു ഇത്.
അതേസമയം, ഇദ്ദേഹത്തിന്റെ അർബുദം മാറിയിരുന്നില്ല.