സൗ​ദി​യി​ൽ 92 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Saturday, March 28, 2020 12:07 AM IST
റി​യാ​ദ്: കോ​വി​ഡ് -19 രോ​ഗ​ബാ​ധ സൗ​ദി അ​റേ​ബ്യ​യി​ൽ 92 പേ​ർ​ക്കു​കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 82 പേ​ർ​ക്ക് സാ​മൂ​ഹ്യ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​ച്ച​ത്. 10 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​താ​ണ്. 35 പേ​ര് ഇ​തു​വ​രെ രാ​ജ്യ​ത്തു രോ​ഗ​മു​ക്തി നേ​ടി. റി​യാ​ദി​ൽ 42 പേ​ർ, മ​ദീ​ന (19), ജി​ദ്ദ (07), ഖ​തീ​ഫ് (10), ദ​മ്മാം (04) ദ​ഹ്റാ​ൻ, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ​ക്കും ഖോ​ബാ​റി​ലും ഹൊ​ഫൂ​ഫി​ലും ഓ​രോ ആ​ളു​ക​ൾ​ക്കു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു പേ​ർ കൊ​റോ​ണ ബാ​ധ​ച്ച് മ​രി​ച്ച​ിട്ടുണ്ട‌്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.