ലണ്ടനിലെ കത്തീഡ്രൽ തകർക്കാൻ ഐഎസ് പദ്ധതിയിട്ടു
Friday, February 21, 2020 11:57 PM IST
ലണ്ടൻ: സെൻട്രൽ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ് പോൾസ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ബോംബാക്രമണത്തിനു പദ്ധതിയിട്ട കേസിൽ പിടിയിലായ സഫിയ അമീറ ഷെയ്ഖ്(36) കുറ്റം സമ്മതിച്ചു.
ഓൾഡ് ബെയ്ലി കോടതിയിൽ ജസ്റ്റീസ് സ്വീനിയുടെ മുന്പാകെ ഇന്നലെ നൽകിയ മൊഴിയിലാണ് കത്തീഡ്രലിൽ ആക്രമണത്തിനു പദ്ധതിയിട്ട വിവരം ഷെയ്ഖ് സമ്മതിച്ചത്. കത്തീഡ്രലിൽ ചാവേർ ആക്രമണം നടത്തി കഴിയുന്നത്ര പേരെ വകവരുത്തുകായിരുന്നു ലക്ഷ്യമെന്നും അവർ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിന്റെ റിപ്പോർട്ടർ എന്നറിയപ്പെടുന്ന സഫിയ കഴിഞ്ഞ വർഷമാണ് പിടിയിലായത്.
മിഡിൽസെക്സിലെ ഹെയ്സ് സ്വദേശിനിയായ ഇവരുടെ ആദ്യപേര് മിച്ചൽ റെംസ്ഡൻ എന്നാണ്. 2007-ലാണ് മതം മാറി പേരു മാറ്റിയത്. പ്രച്ഛന്നവേഷത്തിൽ ഇവരെ സമീപിച്ച പോലീസുകാരനോട് സ്ഫോടനത്തിനാവശ്യമായ ബോംബുകൾ നല്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റിലായത്.