കുറ്റം സമ്മതിച്ച് ഇറാൻ; യുക്രെയ്ൻ വിമാനത്തെ തെറ്റിദ്ധരിച്ച് മിസൈലയച്ചു
Sunday, January 12, 2020 1:39 AM IST
ടെഹ്റാൻ: ബുധനാഴ്ച യുക്രേനിയൻ വിമാനം വീഴ്ത്തിയതു തങ്ങളാണെന്ന് ഇറാൻ ഒടുവിൽ സമ്മതിച്ചു. അബദ്ധത്തിലാണ് മിസൈൽ പ്രയോഗിച്ചതെന്ന് ഇറാന്റെ വിപ്ലവഗാർഡ് സേന ഏറ്റുപറഞ്ഞു. 176 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവം ക്ഷമയർഹിക്കാത്ത തെറ്റാണെന്ന് ഇറാന്റെ പരമോന്ന നേതാവ് അയത്തുള്ള അലി ഖമനയി പറഞ്ഞു.
ഇറാന്റെ മിസൈലേറ്റാണു വിമാനം വീണതെന്ന് അമേരിക്ക ആദ്യമേ പറയുകയും തെളിവ് പുറത്തുവിടുകയും ചെയ്തിരുന്ന
ഇറാക്കിലെ രണ്ടു യുഎസ് സേനാതാവളങ്ങളിലേക്കു മിസൈലുകൾ അയച്ച രാത്രിതന്നെയാണ് ടെഹറാൻ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനത്തെ വീഴ്ത്തിയത്. ശത്രുക്കളുടെ പ്രത്യാക്രമണമായി വിമാനം പറന്നുയരുന്നതിനെ തെറ്റിദ്ധരിച്ചെന്നാണ് ഇറാന്റെ വൈകിയുള്ള കുറ്റസമ്മതം.
മിസൈൽ ആക്രമണം നടത്തുന്ന സമയത്ത് സമീപ മേഖലയിൽ വിമാനങ്ങൾ പറത്തുന്നതു നിരോധിക്കുന്ന പതിവുണ്ട്. ഇറാൻ അതു ചെയ്തിരുന്നില്ല. ടെഹറാനിൽ ഏതാനും മണിക്കൂർ വ്യോമവിലക്ക് ഉണ്ടായിരുന്നെങ്കിൽ ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല.