കാട്ടുതീ: ഓസ്ട്രേലിയൻ സംസ്ഥാനത്ത് അടിയന്തരാവസ്ഥ
Tuesday, November 12, 2019 12:01 AM IST
സിഡ്നി: കിഴക്കൻ ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ്, ക്യൂൻസ് ലാൻഡ് സ്റ്റേറ്റുകളിൽ കാട്ടുതീ പടരുന്നു. ഇതിനകം മൂന്നു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 150 വീടുകൾ അഗ്നിക്കിരയായി. ന്യൂസൗത്ത് വെയിൽസിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും ന്യൂസൗത്ത് വെയിൽസ് പ്രധാനമന്ത്രി ഗ്ലാഡിസ് ബരെജ്ക്ലിയൻ നിർദേശിച്ചു.