യുഎസ് സൈനികരെ വേണ്ടെന്ന് ഇറാക്ക്
Tuesday, October 22, 2019 11:56 PM IST
ബാഗ്ദാദ്: സിറിയയിൽനിന്നു പ്രസിഡന്റ് ട്രംപിന്റെ ഉത്തരവു പ്രകാരം പിന്മാറുന്ന യുഎസ് സൈനികർക്ക് ഇറാക്കിൽ ഇടം അനുവദിക്കില്ലെന്ന് ഇറാക്ക് ഭരണകൂടം. വടക്കൻസിറിയയിൽ നിന്നുള്ള സൈനികരെ ഇറാക്കിൽ ഐഎസിനെതിരേ പോരാട്ടത്തിനു നിയോഗിക്കുമെന്നാണു യുഎസ് പറഞ്ഞിരുന്നത്.
ഇറാക്കിൽ സ്ഥിരമായി ഇവരെ വിന്യസിക്കാൻ പദ്ധതിയില്ലെന്നും നാട്ടിലേക്കു മടക്കിക്കൊണ്ടുവരാനാണ് ഉദ്ദേശ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ സൗദിയിൽ റിപ്പോർട്ടർമാരോടു പറഞ്ഞു. ഇറാക്കിലെ പ്രതിരോധമന്ത്രിയുമായി ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കുമെന്നും എസ്പർ വ്യക്തമാക്കി.