പാക്കിസ്ഥാനു മുകളിലൂടെ മോദിയുടെ വിമാനം പറത്താൻ അനുമതി
Wednesday, June 12, 2019 12:11 AM IST
ലാഹോർ: കിർഗിസ്ഥാനിലെ ബിഷ്ഹേക്കിൽ നടന്നു ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പോവുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറത്താൻ അനുമതി നൽകി.
ഇന്ത്യയുടെ അപേക്ഷ പാക്കിസ്ഥാൻ പരിഗണിച്ചെന്ന് പാക്കിസ്ഥാനി ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ബിഷ്ഹേക്കിൽ എസ്സിഒ ഉച്ചകോടി നടക്കുക. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.