ഒരുമിച്ചു പ്രവർത്തിക്കാൻ ആഗ്രഹം; മോദിയെ ഇമ്രാൻ വിളിച്ചു
Monday, May 27, 2019 12:11 AM IST
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ടെലിഫോണിൽ വിളിച്ചു. ജനങ്ങളുടെ നല്ലതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ഖാൻ മോദിയോടു പറഞ്ഞു.
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ട്വിറ്ററിലൂടെ അനുമോദനം അറിയിച്ചതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചത്.
ലോകസ്ഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പാർട്ടി നേടിയ വൻ വിജയത്തിന് ഫോൺ സംഭാഷണത്തിനിടെ ഖാൻ അഭിനന്ദനം അറിയിച്ചതായും പാക് വിദേശകാര്യ ഓഫീസ് വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.