മോണേ ചിത്രത്തിനു 775 കോടി രൂപ
Thursday, May 16, 2019 12:00 AM IST
ന്യൂയോർക്ക്: ഫ്രഞ്ചുകാരനായ ഇംപ്രഷനിസ്റ്റ് പെയിന്റർ ക്ലോഡ് മോണേ വരച്ച വൈക്കോൽക്കൂന എന്ന ചിത്രം ലേലത്തിൻ വിറ്റുപോയത് 11.07 കോടി ഡോളറിന് (775 കോടി രൂപ).
വിലയിൽ ഒന്പതാം സ്ഥാനത്തെത്തിയ പെയിന്റിംഗ് ആണിതെന്ന് സോത്ബി ലേലകന്പനി പറഞ്ഞു. ഒരു ഫ്രഞ്ച് കലാകാരന്റെ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.
1890കളിൽ നോർമൻഡിയിലെ തന്റെ വസതിക്കു സമീപമുള്ള ഗ്രാമീണ ജീവിതം പകർത്തുന്നതിനിടെ വൈക്കോൽകൂനയുടെ 25 ചിത്രങ്ങൾ മോണേ വരച്ചു. ഇതിൽ ഭൂരിഭാഗവും ആർട്ട് ഗാലറികളിലാണുള്ളത്.