ഫിലിപ്പ് രാജകുമാരൻ ഡ്രൈവിംഗ് ലൈസൻസ് ഉപേക്ഷിക്കുന്നു
Monday, February 11, 2019 12:30 AM IST
ലണ്ടൻ: ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിംഗ് ലൈസൻസ് ഉപേക്ഷിക്കാൻ തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പിനു 97 വയസുണ്ട്.
കഴിഞ്ഞ മാസം ഇദ്ദേഹം ഒാടിച്ച കാറിടിച്ച് രണ്ടു സ്ത്രീകൾക്കു പരിക്കേറ്റിരുന്നു. ദിവസങ്ങൾക്കകം ഫിലിപ്പ് സീറ്റ്ബെൽറ്റിടാതെ കാറോടിക്കുന്ന ചിത്രം പുറത്തുവന്നതും വിവാദമായി.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസ് ഉപേക്ഷിക്കാനുള്ള തീരുമാനം ഫിലിപ്പ് സ്വയം കൈക്കൊള്ളുകയായിരുന്നുവെന്ന് ബക്കിംഗാം പാലസ് അറിയിച്ചു.