ചാ​ന്‍​സ​ലറുടെ കാ​ര​ണംകാ​ണി​ക്ക​ല്‍ നോ​ട്ടീ​സിനെതിരേ വി​സി​മാ​രുടെ ഹ​ര്‍​ജി മാ​റ്റി
ചാ​ന്‍​സ​ലറുടെ കാ​ര​ണംകാ​ണി​ക്ക​ല്‍  നോ​ട്ടീ​സിനെതിരേ വി​സി​മാ​രുടെ ഹ​ര്‍​ജി മാ​റ്റി
Saturday, January 28, 2023 1:08 AM IST
കൊ​​​ച്ചി: ചാ​​​ന്‍​സ​​​ല​​​ര്‍ കാ​​​ര​​​ണംകാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​​രേ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന ഹ​​​ര്‍​ജി​​​ക​​​ള്‍ ജ​​​ഡ്ജി​​​മാ​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യം മാ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. ക​​​ക്ഷി​​​ക​​​ള്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​സി സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ചാ​​​ന്‍​സ​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ര്‍​ണ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള, എം​​​ജി, ക​​​ണ്ണൂ​​​ര്‍, കാ​​​ലി​​​ക്ക​​​ട്ട്, കു​​​സാ​​​റ്റ്, മ​​​ല​​​യാ​​​ളം, കു​​​ഫോ​​​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും കാ​​​ല​​​ടി ശ്രീ​​​ശ​​​ങ്ക​​​ര സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​ല എ​​​ന്നി​​​വ​​​യു​​​ടെ​​​യും വി​​​സി​​​മാ​​​രാ​​​ണ് ഹ​​​ര്‍​ജി ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ല്‍ കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. കു​​​ഫോ​​​സ് സ​​​ര്‍​വ​​​ക​​​ല​​​ശാ​​​ലാ വി​​​സി​​​യു​​​ടെ നി​​​യ​​​മ​​​നം മ​​​റ്റൊ​​​രു ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.


സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ നി​​​യ​​​മ​​​നം സു​​​പ്രീം കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മി​​​ത​​​രാ​​​യ മ​​​റ്റു വി​​​സി​​​മാ​​​ര്‍​ക്ക് ഗ​​​വ​​​ര്‍​ണ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.