യുവതിയുടെ മരണം കൊലപാതകമെന്നു പോലീസ്; പിതാവ് കസ്റ്റഡിയില്‍
Thursday, July 3, 2025 1:57 AM IST
ആലപ്പുഴ: ഓമനപ്പുഴയില്‍ പിതാവ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന് (28) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പിതാവ് ജിസ്മോന് എന്ന ഫ്രാന്‍സിസ് പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രിയാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ ജാസ്മിനെ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞിരുന്നത്.
എന്നാല്‍, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിച്ചു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുന്ന് ജിസ്മോന് സമ്മതിക്കുകയായിരുന്നു.
ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന് ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്കു നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.