സത്യം തുറന്നുപറഞ്ഞ ഡോക്ടറെ വിരട്ടുന്നു: വി.ഡി. സതീശൻ
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: സത്യം തുറന്നു പറഞ്ഞ ഡോ. ഹാരീസ് ഹസനെ വിരട്ടാനാണ് മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇടതുപക്ഷ സഹയാത്രികനായ ആൾക്ക് പോലും മെഡിക്കൽ കോളജിലും സർക്കാർ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങൾ നിവൃത്തികേടു കൊണ്ടു തുറന്നു പറയേണ്ടി വന്നു. സത്യം തുറന്നു പറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല.
കഴിഞ്ഞ വർഷം മരുന്നു വാങ്ങാൻ 936 കോടി രൂപ ആവശ്യമുണ്ടായിരുന്നതിൽ 428 കോടി നൽകാനുണ്ട്. ഈ വർഷം 1,015 കോടി നൽകേണ്ട സ്ഥാനത്ത് 315 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
മതേതരത്വം, സോഷ്യലിസം എന്ന വാക്കുകൾ ഭരണഘടനയിൽനിന്നും എടുത്തുകളയണമെന്ന് പറയുന്ന ആർഎസ്എസിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന രാജീവ് ചന്ദ്രശേഖരൻ കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും സതീശൻ പറഞ്ഞു.