ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം ദേശീയ സമ്മേളനം ആലുവയിൽ
Thursday, July 3, 2025 1:57 AM IST
ആലുവ: ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം മുപ്പതാമത് ദേശീയ സമ്മേളനം ആറിന് ആലുവയിൽ നടക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.എസ്. മണിയൻ ഉദ്ഘാടനം ചെയ്യും.
ആലുവ എംജി ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം അംഗങ്ങൾ പങ്കെടുക്കും. പ്രസിഡന്റ് കെ.ടി. തോമാച്ചൻ അധ്യക്ഷനാകും. കോൺഫെഡറേഷൻ ദേശീയ പ്രസിഡന്റ് കെ.വി. ആചാര്യ, സുപ്രിത സർക്കാർ, ടോം തോമസ്, ഗിരിജ സി. ജോർജ് എന്നിവർ പ്രസംഗിക്കും.
80 തികഞ്ഞ അംഗങ്ങളെ യോഗത്തിൽ ആദരിക്കും. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഞ്ചു ഭവനങ്ങൾ നിർമിച്ചു നൽകുമെന്ന് ഭാരവാഹികrൾ അറിയിച്ചു. പ്രസിഡന്റ് കെ.ടി. തോമാച്ചൻ, ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, വി.എം. രാജനാരായണൻ, എം.പി. അബ്ദുൾനാസർ, ഇ.എ. മുഹമ്മദ്, പോൾ ജോസ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.