സ്കൂട്ടർ യാത്രികൻ സ്വകാര്യ ബസിടിച്ചു മരിച്ചു
Thursday, January 26, 2023 12:44 AM IST
ചാരുംമൂട്: സ്കൂട്ടർ യാത്രികൻ സ്വകാര്യ ബസിടിച്ചു മരിച്ചു. കെപി റോഡിൽ നൂറനാട് ജംഗ്ഷനു സമീപത്തെ എൽപി സ്കൂളിനു മുന്നിൽ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം.
സ്കൂട്ടർ യാത്രക്കാരനായ നൂറനാട് പണയിൽ കാവിലമ്മക്കാവ് രാഹുൽ ഭവനത്തിൽ വി.വി. രവീന്ദ്രൻ (61) ആണ് മരിച്ചത്.
അപകടമുണ്ടായ ഉടൻ ആബുംലൻസിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: കുശലകുമാരി, മക്കൾ: രാഹുൽ, നയന. നൂറനാട് പോലീസ് കേസെടുത്തു.