ക​ടും​പി​ടി​ത്ത​മി​ല്ല; സീ​റ്റു​ക​ൾ വി​ട്ടു ന​ൽ​കാ​ൻ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ
ക​ടും​പി​ടി​ത്ത​മി​ല്ല; സീ​റ്റു​ക​ൾ വി​ട്ടു ന​ൽ​കാ​ൻ  സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധാ​ര​ണ
Sunday, February 28, 2021 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ ക​​​ടും​​​പി​​​ടി​​​ത്തം വേ​​​ണ്ടെ​​​ന്നും ചൊ​​​വ്വാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ത്തി സീ​​​റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണ​​​യു​​​ണ്ടാക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് നി​​​ർ​​​ദേ​​​ശം. സീ​​​റ്റു വി​​​ഭ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം വി​​​ജ​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള ഒ​​​ന്നോ ര​​​ണ്ടോ സി​​​പി​​​എം സീ​​​റ്റു​​​ക​​​ൾ കോ​​​ട്ട​​​യ​​​ത്തോ എ​​​റ​​​ണാ​​​കു​​​ള​​​ത്തോ വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ജോ​​​സ് കെ. ​​​മാ​​​ണി​​​യു​​​മാ​​​യി നാ​​​ളെ ത​​​ന്നെ ച​​​ർ​​​ച്ച ന​​​ട​​​ത്തി ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് നി​​​ർ​​​ദേ​​​ശി​​​ച്ചു. സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച ശേ​​​ഷം സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​വി​​​ലെ ര​​​ണ്ടു സീ​​​റ്റു​​​ക​​​ൾ കൂ​​​ടി കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എ​​​മ്മി​​​ന് വി​​​ട്ടു ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്ക​​​ണം. ചൊ​​​വ്വാ​​​ഴ്ച ത​​​ന്നെ സീ​​​റ്റു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത് ഉ​​​ട​​​ൻ ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ടി പ​​​ങ്കെ​​​ടു​​​ക്കു​​ന്ന അ​​​വ​​​യ്‌​​​ല​​​ബി​​​ൾ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.