കരാർ പാലിക്കണമെന്നതാണ് നിലപാട്: ജോസ് കെ. മാണി
കരാർ പാലിക്കണമെന്നതാണ്  നിലപാട്: ജോസ് കെ. മാണി
Sunday, May 31, 2020 12:13 AM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ഷ​യ​ത്തി​ൽ കെ.​എം. മാ​ണി പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന ഘ​ട്ട​ത്തി​ൽ രൂ​പം​കൊ​ടു​ത്ത ക​രാ​ർ പാ​ലി​ക്കു​ക എ​ന്ന​താ​ണ് പാ​ർ​ട്ടി​യു​ടെ ഉ​റ​ച്ച നി​ല​പാ​ടെ​ന്നു ജോ​സ് കെ.​മാ​ണി എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് കാ​ലാ​വ​ധി കോ​ണ്‍ഗ്ര​സും കേ​ര​ള കോ​ണ്‍ഗ്ര​സും ത​മ്മി​ൽ തു​ല്യ​മാ​യി വീ​തി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള കോ​ണ്‍ഗ്ര​സി​നു ല​ഭി​ച്ച ര​ണ്ട​ര വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ൽ സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി​യും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലും പ​ങ്കു​വ​യ്ക്കു​ക എ​ന്ന​താ​ണ് രേ​ഖാ​മൂ​ല​മു​ള്ള ക​രാ​ർ. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ആ​റ് അം​ഗ​ങ്ങ​ളി​ൽ അ​ഞ്ചു പേ​ർ​ക്കും മു​ൻ​ധാ​ര​ണ പ്ര​കാ​രം വി​വി​ധ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ, ഒ​രു സ്ഥാ​ന​വും ല​ഭി​ക്കാ​തി​രു​ന്ന​തു സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലി​നു മാ​ത്ര​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ലി​നു ധാ​ര​ണ​പ്ര​കാ​രം അ​വ​സാ​ന വ​ർ​ഷം പ്ര​സി​ഡ​ന്‍റ് പ​ദ​വി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ന്യാ​യ​വും അ​ധാ​ർ​മി​ക​വു​മാ​ണ്. മ​ഹാ​മാ​രി​യു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ ത​ക​ർ​ക്കാ​ൻ ആ​രു ശ്ര​മി​ച്ചാ​ലും അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ജോ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.