ഇടുക്കിയിൽ ഭൂചലനം
Friday, February 28, 2020 1:03 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ വൃഷ്ടിപ്രദേശങ്ങളിൽ രണ്ടു തവണ നേരിയ ഭൂചലനം.
നേരിയ പ്രകമ്പനത്തോടെ ഉള്ള ശക്തമായ മുഴക്കം ഉണ്ടായതു നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. രാത്രി 10 15 നും 10.25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഇതേക്കുറിച്ചു പരിശോധിച്ചു വരികയാണെന്നു കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു.