ബധിരർക്ക് ലോഗോസ് ക്വിസ്
Monday, November 18, 2019 11:01 PM IST
കൊച്ചി: കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിനോടനുബന്ധിച്ച് ബധിരർക്കായി പാലാരിവട്ടം പിഒസിയിൽ ബൈബിൾ പഠന ക്വിസ് സംഘടിപ്പിക്കുന്നു. 23നു രാവിലെ 10നു നടക്കുന്ന പ്രാഥമിക എഴുത്തു പരീക്ഷയിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കായി ഉച്ചകഴിഞ്ഞ് ടി.വി. ക്വിസും ഉണ്ടാകും. ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നു രാവിലെ 9.30നുമുന്പ് പിഒസിയിൽ എത്തണം.