സംരംഭക വർഷം: സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു- മന്ത്രി രാജീവ്
Thursday, November 24, 2022 12:20 AM IST
കണ്ണൂർ: സംരംഭക വർഷത്തിന്റെ ഭാഗമായി ഏഴു മാസവും 21 ദിവസവുംകൊണ്ട് സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്.
സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച സംരംഭക മീറ്റ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലക്ഷ്യമിട്ടതിനപ്പുറം ഒരു വർഷംകൊണ്ട് ഒന്നേകാൽ ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനുവരിയോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.