ഫൈനലിനു ദക്ഷിണാഫ്രിക്ക
Wednesday, December 25, 2024 4:39 AM IST
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്ക് നാളെ സെഞ്ചൂറിയനിൽ തുടക്കമാകും. രണ്ടുമത്സര പരന്പരയിലെ ഒരു മത്സരം ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ ഉറപ്പാക്കാം.
2007നുശേഷം പാക്കിസ്ഥാനു ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് ജയിക്കാനായിട്ടില്ല. ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായി നടന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയിൽ പാക്കിസ്ഥാൻ സന്പൂർണ ജയം നേടി. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണു പാക്കിസ്ഥാൻ ടെസ്റ്റിനിറങ്ങുന്നത്.