തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി.​​​​ജെ. ജോ​​​​ഷി​​​​ത വനിത കളുടെ ഐ​​​​സി​​​​സി അ​​​​ണ്ട​​​​ർ 19 ട്വ​​​​ന്‍റി 20 വേ​​​​ൾ​​​​ഡ് ക​​​​പ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീ​​​​മി​​​​ൽ ഇ​​​​ടം നേ​​​​ടി. 2025 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ വ​​​​ച്ചാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. കേ​​​​ര​​​​ള ക്രി​​​​ക്ക​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ കൃ​​​​ഷ്ണ​​​​ഗി​​​​രി വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പു​​​​ത്ത​​​​ൻ താ​​​​രോ​​​​ദ​​​​യം കൂ​​​​ടി​​​​യാ​​​​ണ് ജോ​​​​ഷി​​​​ത.

ഇ​​​​ന്ത്യ പ്ര​​​​ഥ​​​​മ അ​​​​ണ്ട​​​​ർ 19 ഏ​​​​ഷ്യാ ക​​​​പ്പി​​​​ലെ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലും ജോ​​​​ഷി​​​​ത അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗി​​​​ലെ റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു ടീം ​​​​അം​​​​ഗം​​കൂ​​​​ടി​​​​യാ​​​​ണു ജോ​​​​ഷി​​​​ത. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ണ്ട​​​​ർ 19 ടീം ​​​​ക്യാ​​​​പ്റ്റ​​​​ൻ കൂ​​​​ടി​​​​യാ​​​​ണ് ജോ​​​​ഷി​​​​ത. സു​​​​ൽ​​​​ത്താ​​​​ൻ​​​​ബ​​​​ത്തേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് കോ​​​​ളേ​​​​ജി​​​​ലെ ഒ​​​​ന്നാം​​​​വ​​​​ർ​​​​ഷ ബി​​​​രു​​​​ദ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ്. ക​​​​ൽ​​പ്പ​​​​റ്റ മൈ​​​​താ​​​​നി ഗ്രാ​​​​മ​​​​ത്തു​​​​വ​​​​യ​​​​ൽ ജോ​​​​ഷി​​​​യു​​​​ടെ​​​​യും ശ്രീ​​​​ജ​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ്.


ജ​​​​നു​​​​വ​​​​രി 19ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ആ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ എ​​​​തി​​​​രാ​​​​ളി. ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നാ​​​​ണു ഫൈ​​​​ന​​​​ൽ.

ഏ​​​​ഷ്യ​​​​ക​​​​പ്പ് ജ​​​​യി​​​​ച്ച ടീ​​​​മി​​​​ൽ ഒ​​​​രു മാ​​​​റ്റം മാ​​​​ത്രം വ​​​​രു​​​​ത്തി​​​​യാ​​ണു ലോ​​​​ക​​​​ക​​​​പ്പ് ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്. വൈ​​​​ഷ്ണ​​​​വി​​​​ക്കു പ​​​​ക​​​​രം എ​​​​സ്.​​ ന​​​​ന്ദ​​​​ന ടീ​​​​മി​​​​ലെ​​​​ത്തി.

അ​​​​ണ്ട​​​​ർ 19 ടി20 ​​​​വേ​​​​ൾ​​​​ഡ് ക​​​​പ്പ് ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ - നി​​​​ക്കി പ്ര​​​​സാ​​​​ദ് ( ക്യാ​​​​പ്റ്റ​​​​ൻ), സ​​​​നി​​​​ക ച​​​​ക്ലെ (വൈ​​​​സ് ക്യാ​​​​പ്റ്റ​​​​ൻ), ജി.​​​​തൃ​​​​ഷ, ക​​​​മാ​​​​ലി​​​​നി ജി., ​​​​ഭാ​​​​വി​​​​ക അ​​​​ഹി​​​​രെ, ഈ​​​​ശ്വ​​​​രി അ​​​​വ​​​​സ​​​​രെ, വി.​​​​ജെ. ജോ​​​​ഷി​​​​ത, സോ​​​​നം യാ​​​​ദ​​​​വ്, പ​​​​രു​​​​ണി​​​​ക സി​​​​സോ​​​​ദി​​​​യ, കേ​​​​സ​​​​രി ധൃ​​​​തി, ആ​​​​യു​​​​ഷി ശു​​​​ക്ല, ആ​​​​ന​​​​ന്ദി​​​​താ കി​​​​ഷോ​​​​ർ, എം.​​​​ഡി. ശ​​​​ബ്നം, വൈ​​​​ഷ്ണ​​​​വി എ​​​​സ്.