തോൽവി അറിയാതെ കേരളം
Wednesday, December 25, 2024 4:39 AM IST
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളവും തമിഴ്നാടും 1-1ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയുടെ 25-ാം മിനിറ്റിൽ റൊമാരിയോ യേശുരാജിലൂടെ മുന്നിലെത്തിയ തമിഴ്നാടിന്, 89ാം മിനിറ്റിൽ നിജോ ഗിൽബർട്ടിന്റെ ഗോളിലൂടെ കേരളം മറുപടി നൽകി.
ഇതോടെ തമിഴ്നാട് ക്വാർട്ടർ കാണാതെ പുറത്തായി. കേരളം നേരത്തേ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ആദ്യ നാലു മത്സരങ്ങളും കേരളം വിജയിച്ചിരുന്നു.
ജമ്മു കാഷ്മീരാണ് ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് എ മത്സരത്തിൽ രാജസ്ഥാനെ 10ന് തോൽപ്പിച്ചാണ് കാഷ്മീർ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. 27ന് ഉച്ചയ്ക്ക് 2.30നാണ് കേരളം-ജമ്മു കാഷ്മീർ ക്വാർട്ടർ ഫൈനൽ.