ലാ​​ഹോ​​ർ: അ​​ടു​​ത്ത വ​​ർ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ൽ ന​​ട​​ക്കു​​ന്ന ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്കം അ​​വ​​സാ​​നി​​ക്കു​​ന്നി​​ല്ല. ഏ​​ഴു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ടൂ​​ർ​​ണ​​മെ​​ന്‍റ് വീ​​ണ്ടും ന​​ട​​ത്തു​​ന്ന​​ത്.

1998ൽ ​​ആ​​രം​​ഭി​​ച്ച ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഒ​​ന്പ​​താം പ​​തി​​പ്പി​​ന് പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​നു​​ള്ള അ​​വ​​കാ​​ശം നേ​​ടി​​യ​​പ്പോ​​ൾ മു​​ത​​ൽ വി​​വാ​​ദ​​ങ്ങ​​ളും ആ​​രം​​ഭി​​ച്ചു. ഇ​​ന്ത്യ​​ൻ ടീം ​​പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു പോ​​കു​​മോ​​യെ​​ന്ന കാ​​ര്യ​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മാ​​യും ച​​ർ​​ച്ച​​യാ​​യ​​ത്.

അ​​ടു​​ത്ത​​വ​​ർ​​ഷ​​ത്തെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ഇ​​ന്ത്യ ടീ​​മി​​നെ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് അ​​യ​​യ്ക്കി​​ല്ലെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ലി​​നെ (ഐ​​സി​​സി) അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണി​​തെ​​ന്ന് ബി​​സി​​സി​​ഐ, ഐ​​സി​​സി​​യെ അ​​റി​​യി​​ക്കു​​ക​​യും​​ചെ​​യ്തു. ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ദു​​ബാ​​യി​​ലേ​​ക്കു മാ​​റ്റി​​യാ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ ഉ​​ണ്ടാ​​കു​​മെ​​ന്നും ഐ​​സി​​സി​​യെ അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യം പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് ത​​ള്ളി.

മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് പി​​സി​​ബി പാ​​ക്കി​​സ്ഥാ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​പ​​ദേ​​ശം തേ​​ടി. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ ഒ​​രു മ​​ത്സ​​രം പോ​​ലും രാ​​ജ്യ​​ത്തി​​നു വെ​​ളി​​യി​​ൽ ന​​ട​​ത്താ​​ൻ സ​​മ്മ​​തം ന​​ൽ​​കി​​യി​​ല്ല.

“പാ​​ക്കി​​സ്ഥാ​​നി​​ൽനി​​ന്ന് ഒ​​രു ക​​ളി​​യും മാ​​റ്റ​​രു​​തെ​​ന്ന് ഞ​​ങ്ങ​​ളു​​ടെ സ​​ർ​​ക്കാ​​ർ ഞ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്, സ​​മ​​യ​​മാ​​കു​​ന്പോ​​ൾ ഞ​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ട​​റി​​യി​​ക്കും. ഇ​​പ്പോ​​ൾ, ഇ​​ന്ത്യ​​യു​​ടെ തീ​​രു​​മാ​​ന​​ത്തെ​​ക്കു​​റി​​ച്ച് ഐ​​സി​​സി ഞ​​ങ്ങ​​ളെ അ​​റി​​യി​​ച്ചു. ഞ​​ങ്ങ​​ൾ​​ക്ക് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യു​​ടെ ആ​​തി​​ഥേ​​യാ​​വ​​കാ​​ശ​​മു​​ണ്ട്, അ​​തി​​നാ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ പാ​​കി​​സ്ഥാ​​ന് പു​​റ​​ത്തേ​​ക്ക് മാ​​റ്റാ​​ൻ ഞ​​ങ്ങ​​ൾ​​ക്ക് ഒ​​രു വ​​ഴി​​യു​​മി​​ല്ല, ’’ഒ​​രു പി​​സി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വ്യ​​ക്ത​​മാ​​ക്കി.

കുഴങ്ങി ഐസിസി

മ​​ത്സ​​ര​​ങ്ങ​​ൾ മു​​ഴു​​വ​​ൻ നാ​​ട്ടി​​ൽ ത​​ന്നെ ന​​ട​​ത്താ​​ൻ പാ​​ക്കി​​സ്ഥാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ക​​യും സു​​ര​​ക്ഷാ പ്ര​​ശ്ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ ഇ​​ന്ത്യ അ​​തി​​ർ​​ത്തി ക​​ട​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ, ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ടൂർണമെന്‍റിന്‍റെ വി​​ധി എ​​ന്താ​​കു​​മെ​​ന്ന് ഒ​​രു ഉ​​റ​​പ്പു​​മി​​ല്ല.

ബി​​സി​​സി​​ഐ​​യും പി​​സി​​ബി​​യും ഒ​​ത്തു​​തീ​​ർ​​പ്പി​​ൽ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റ് വേ​​ദി ഐ​​സി​​സി മാ​​റ്റി​​യേ​​ക്കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ങ്ങ​​നെ ചെ​​യ്താ​​ൽ പാ​​ക്കി​​സ്ഥാ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ല.


ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നു​​മി​​ല്ലാ​​തെ ടൂ​​ർ​​ണ​​മെ​​ന്‍റ് ന​​ട​​ത്താ​​മെ​​ന്നുവ​​ച്ചാ​​ൽ​​ത​​ന്നെ ഐ​​സി​​സി​​ക്ക് വ​​ലി​​യ സാ​​ന്പ​​ത്തി​​കന​​ഷ്ട​​മു​​ണ്ടാ​​ക്കും.

“ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്ക് പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് പോ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന ബി​​സി​​സി​​ഐ​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​നു വ്യ​​ക്ത​​ത തേ​​ടി ഐ​​സി​​സി ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ൽ​​കി​​യ ക​​ത്തി​​നു മ​​റു​​പ​​ടി ന​​ൽ​​കി. മ​​റു​​പ​​ടി​​യാ​​യി, ബി​​സി​​സി​​ഐ​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ ചോ​​ദി​​ച്ച് ഞ​​ങ്ങ​​ൾ ഐ​​സി​​സി​​ക്ക് ഒ​​രു ചോ​​ദ്യാ​​വ​​ലി അ​​യ​​ച്ചു. അ​​ത​​റി​​യാ​​ൻ ഞ​​ങ്ങ​​ൾ​​ക്കു താ​​ത്പ​​ര്യ​​മു​​ണ്ട്. അ​​തി​​നാ​​ൽ ഇ​​പ്പോ​​ൾ, മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റ്റു​​ന്ന​​തി​​നെ​​തി​​നെ​​ക്കു​​റി​​ച്ച് സം​​സാ​​രി​​ക്കു​​ന്നി​​ല്ല, ’’പിസിബി ഉദ്യോഗസ്ഥൻ പ​​റ​​ഞ്ഞു.

എ​​ട്ടു ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഫെ​​ബ്രു​​വ​​രി 19 മു​​ത​​ൽ മാ​​ർ​​ച്ച് ഒ​​ന്പ​​ത് വ​​രെ​​യാ​​ണ്. ക​​റാ​​ച്ചി, ലാ​​ഹോ​​ർ, റാ​​വ​​ൽ​​പി​​ണ്ടി എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു വേ​​ദി​​യാ​​കു​​ക.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം പാ​​ക്കി​​സ്ഥാ​​ൻ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ച്ച ഏ​​ഷ്യാ ക​​പ്പി​​നു മു​​ന്പു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തി​​രി​​ച്ചു​​പോ​​ക്കാ​​ണ്് ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​പ്പോ​​ഴു​​ള്ള ത​​ർ​​ക്കം. 2023 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​നു മു​​ന്നോ​​ടി​​യാ​​യി, പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യി​​ല്ലെ​​ന്ന നി​​ല​​പാ​​ടി​​ൽ ഇ​​ന്ത്യ ഉ​​റ​​ച്ചു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഏ​​ക ആ​​തി​​ഥേ​​യ​​ർ എ​​ന്ന നി​​ല​​പാ​​ടി​​ൽ പി​​സി​​ബി​​യും ഉ​​റ​​ച്ചു​​നി​​ന്നു. അ​​വ​​സാ​​നം ഏ​​ഷ്യാ ക​​പ്പി​​ന്‍റെ തു​​ട​​ക്ക​​ത്തോ​​ട് പാ​​ക്കി​​സ്ഥാ​​ൻ വ​​ഴ​​ങ്ങി, ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്ക് മാ​​റ്റി.

രാ​​ജ്യ​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​യി​​ലു​​ണ്ടാ​​യ ത​​ർ​​ക്ക​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് 2013 മു​​ത​​ലാ​​ണ് ഇ​​ന്ത്യ-​​പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബ​​ന്ധം മു​​റി​​ഞ്ഞ​​ത്. ഇ​​തി​​നു​​ശേ​​ഷം ഐ​​സി​​സി ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​രു​​ടീ​​മും ക​​ണ്ടു​​മു​​ട്ടാ​​റു​​ള്ളൂ. 16 വ​​ർ​​ഷം മു​​ന്പാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​പാ​​ക്കി​​സ്ഥാ​​ൻ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ മാ​​സം ഇ​​സ്ലാ​​മാ​​ബാ​​ദി​​ൽ ന​​ട​​ന്ന ഷാ​​ങ്ഹാ​​യ് കോ-​​ഓ​​പ്പ​​റേ​​ഷ​​ൻ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (എ​​സ്‌​​സി​​ഒ) യോ​​ഗ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ദേ​​ശ​​കാ​​ര്യമ​​ന്ത്രി എ​​സ്. ജ​​യ​​ശ​​ങ്ക​​റും പാ​​ക്കി​​സ്ഥാ​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യു​​മാ​​യ മു​​ഹ​​മ്മ​​ദ് ഇ​​ഷാ​​ഖ് ദാ​​റും ത​​മ്മി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യെത്തുട​​ർ​​ന്ന് മേ​​ഖ​​ല​​യി​​ൽ ക്രി​​ക്ക​​റ്റ് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ ഉ​​യ​​ർ​​ന്നി​​രു​​ന്നു.