കൊട്ടാരക്കര: കിണറ്റിൽ വീണ സ്ത്രീയെ കിണറ്റിലിറങ്ങി രക്ഷിച്ച് പുത്തൂർ എസ്ഐ ടി.ജെ. ജയേഷ്. പുത്തൂരിന് സമീപം വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ കിണറ്റിലെ കിണറിലാണ് രാധമ്മ (64) കാൽ വഴുതി വീണത്.
വിവരം അറിഞ്ഞെത്തിയ പുത്തൂർ എസ് ഐ കിണറ്റിലിറങ്ങി കിണറ്റിൽ വീണ സ്ത്രീയെ ഉയർത്തി നിർത്തി. ശാസ്താംകോട്ട നിന്ന് ഫയർഫോഴ്സ് എത്തി സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫയർ ഫോഴ്സിൽ ജോലി നോക്കി വരുന്പോഴാണ് ജയേഷിന് പോലീസിൽ ജോലി കിട്ടിയത്.