തിരുവനന്തപുരം: പിഎഫ് പെൻഷൻകാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ച് ബിഎംഎസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ശിവാജി സുദർശനൻ അറിയിച്ചു.
തുടർന്ന് നടക്കുന്ന ധർണ ബിഎംഎസ് അഖിലേന്ത്യാ നിർവാഹക സമിതി അംഗം സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.
ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണൻ, ദാഖിന ക്ഷേത്ര സഹ സംഘടനാ സെക്രട്ടറി എം.പി രാജീവൻ പങ്കെടുക്കും.